Kathu Paattu Lyrics
- Genre:Acoustic
- Year of Release:2023
Lyrics
അല്ലയോ സുഖമാണൊടോ
എൻ കൂട്ടുകാരി ചൊല്ലു
എങ്ങനെ ഈ നല്ലതല്ലാ
നാളുകൾ
നീ തള്ളിനീക്കുവതെന്ന്
ചൊല്ലു
പേരിനായ് സുഖമെന്നു
ചൊല്ലാമെങ്കിലും
നോവിനാൽ എന്നുള്ളു
നീറുവതുണ്ട് നീ അറിയൂ
ഒറ്റയായ് നാം ഒറ്റയായ്
തമ്മിൽ തൊട്ടുകൂടാ മട്ടിലായ്
ഇന്നു തീരും നാളെ പുലരും
കാത്തിരിപ്പോ ബാക്കിയായ്
ഒറ്റയാവാതൊറ്റമനമായി
കൂട്ടിരിക്കാം ഞാൻ
എത്ര നീറ്റലിൻ കയ്പ്പിലും
ഇറ്റുമധുരം നൽകുവാൻ
ചുറ്റുമില്ലെടോ
നമ്മൾ നെയ്ത സ്നേഹങ്ങൾ
ഒക്കെ മാറും നാൾ വരും
നാമൊത്തിരുന്നിടും
കൈകൾ കോർത്ത് കോർത്തു
നാം കഥകൾ പറഞ്ഞിടും
കട്ടൻ ചായ പങ്കിടും.
കത്ത് ചുരുക്കുന്നു,
മറുപടി കാത്തിരിക്കുന്നു.
ചേർന്നിരുന്നൊരു ചൂട് കട്ടൻ
കനവ് കാണുന്നു