![Cricket Paattu](https://source.boomplaymusic.com/group10/M00/11/10/72681d61d7c849e099062136437c8e9a_464_464.jpg)
Cricket Paattu Lyrics
- Genre:Acoustic
- Year of Release:2022
Lyrics
ഒരു രൂപ ഒന്നര രൂപ
വരിയിട്ടൊരു സ്റ്റമ്പറു വാങ്ങി
ഒരു രൂപ ഒന്നര രൂപ
വരിയിട്ടൊരു സ്റ്റമ്പറു വാങ്ങി
മൂന്ന് കമ്പത് മണ്ണിലിറക്കി
ഒരു മട്ടല്‍ തപ്പിയെടുത്ത്
പിടി വെട്ടി ചെത്തി മിനുക്കി
എം ആര്‍ എഫ് എന്നതിലെഴുതി
മഴയത്തും വെയിലത്തും
ഹരമൊട്ടും ചോരാതെ
വയലെല്ലാം വാംഘടയാക്കി
റോഡീഡന്‍ ഗാര്‍ഡനമാക്കി
വയലെല്ലാം വാംഘടയാക്കി
റോഡീഡന്‍ ഗാര്‍ഡനമാക്കി
മതിമറന്നൊരു കുട്ടിക്കാലം
മാഞ്ഞു പോയൊരു ക്രിക്കറ്റ് കാലം
മതിമറന്നൊരു കുട്ടിക്കാലം
മാഞ്ഞു പോയൊരു ക്രിക്കറ്റ് കാലം
ഒരു ദാദ ഒരൊറ്റ ദാദ
ഒരു ദാദ ഒരൊറ്റ ദാദ
ഒന്നുമില്ലായ്മകളില്‍ നിന്ന്
ഉള്ളിലന്നു പകര്‍ന്ന് കരുത്ത്
ഒരു മതിലുണ്ടത് മതിയുലകില്‍
ആഞ്ഞു വീശും കാറ്റ് തടുക്കാന്‍
ഒരു മതിലുണ്ടത് മതിയുലകില്‍
ആഞ്ഞു വീശും കാറ്റ് തടുക്കാന്‍
ഒരാളോ വെരി വെരി സ്പെഷ്യലാ
ഓസീസും പേടിക്കും മുതലാ
ഒരാളോ വെരി വെരി സ്പെഷ്യലാ
ഓസീസും പേടിക്കും മുതലാ
ഓ വീരു നിന്നെക്കണ്ടാല്‍
ബോളര്‍മാരോ വെരി ഭീരു
ഓ വീരു നിന്നെക്കണ്ടാല്‍
ബോളര്‍മാരോ വെരി ഭീരു
ഓ യുവരാജ് നീ ഞങ്ങള്‍ തന്‍
തകരാത്തൊരു ധൈര്യമതല്ലോ
ഓ യുവരാജ് നീ ഞങ്ങള്‍ തന്‍
തളരാത്തൊരു സ്ഥൈര്യമതല്ലോ
ഓ ധോണീ...
ഓ ധോണീ...
തലമുറകള്‍ കണ്ട കിനാവിന്‍
കതിര്‍ കൊയ്തൊരു
പ്രിയനായകനെ
തലമുറകള്‍ കണ്ട കിനാവിന്‍
കതിര്‍ കൊയ്തൊരു
പ്രിയനായകനെ
ഓ സച്ചിന്‍
ഓ സച്ചിന്‍
ഒരു ബാറ്റിന്‍ മുപ്പതിഞ്ചില്‍
ഒരു നാടിന്‍ നെഞ്ചിടിപ്പിനെ
കാത്തു വെച്ചൊരു പ്രാര്‍ത്ഥന നീയല്ലോ
കാത്തു വെച്ചൊരു പ്രാര്‍ത്ഥന നീയല്ലോ