Conflict Lyrics
- Genre:Hip Hop & Rap
- Year of Release:2023
Lyrics
എരിയുന്ന തിരിയുടെ
പുക പോലെ മറയു നീ
കരുത്തുള്ള മരത്തിലെ ചിതൽ പോലെ ചിതറു നീ
തിരയുടെ താളത്തിൽ
ഒഴുകു നീ ഒഴുകു നീ
വരിയുടെ കൂടെ നീ
പാട്ടുകൾ പാടൂ നീ
കാലങ്ങൾ മാറും
നോവുകൾ മായും
ചിരികൾ പായും
ചിന്തകൾ ആളും
ആളുന്ന ചിന്തകൾ
പടരും മനസ്സിൽ
തീരാത്ത മോഹങ്ങൾ
ഭ്രാന്തന്റെ ചിരികൾ പോലെ
അലഞ്ഞു നടക്കും
കത്തുന്ന നാളത്തിലുരുക്കിയെടുത്ത
എൻ വരികൾ എൻ ശരികൾ
എല്ലാമെല്ലാം ഒഴുകിയൊഴുകി
ചേരുന്ന നേരത്ത് നേരത്ത് നിൻ മിഴി നിറയും പടരും കാലം
നിനക്ക് തന്നൊരു പാഠം
പുതിയൊരു പാഠമത്
നീ നിന്നെ തന്നെയറിഞ്ഞ്
തിരിഞ്ഞ് നോക്കാതെ
കെട്ടുകൾ പൊട്ടിച്ച് വരികൾ
വിതറി മുന്നോട്ട് മുന്നോട്ട്
തന്നെ നീ കുതിക്ക്
നിനക്ക് നീ തന്നെ തുണ
അന്നും ഇന്നും എന്നും