Komba.. Lyrics
- Genre:Rock
- Year of Release:2021
Lyrics
കുറുമ്പാ... നീയെവിടെ
കറുമ്പാ... നീ എവിടെ
ഇല്ലി കാട്ടിലും പുൽമേട്ടിലും ഞാൻ തിരഞ്ഞു
നിൻ താരിയും, നിൻ ചൂരും തേടി അലഞ്ഞു
കൊമ്പാ... കൊല കൊമ്പാ
കൊമ്പാ... കൊല കൊമ്പാ
എന്നുള്ളിലെ ലാഭക്കൊതി, എന്നും ഒരു തീരാ പൂതി
എന്നുള്ള കാനന സ്വത്തു, എല്ലാം ഞാൻ വെട്ടിയൊതുക്കി
നീ നിൻറെ വാസം സംരക്ഷിക്കാനും, ഞാൻ എങ്കിൽ എല്ലാം ഇരട്ടിപ്പിക്കാനും
ആ കേളി, ആ വിളി, ആ കുളി, ആ കളി എല്ലാം മുടക്കി
ആ മണ്ണും, ആ കുന്നും, അടവി യും, ചോലയും എല്ലാം ഒടുക്കി, ഞാൻ ഒടുക്കി... ഞാൻ ഒടുക്കി
കുറുമ്പാ... നീയെവിടെ
കറുമ്പാ... നീ എവിടെ
നീ വെറുമൊരു സസ്യാഹാരി, ഞാൻ എന്തിനു വെമ്പൽ കൊള്ളും നീയല്ലേ കാട്ടിലെ ശക്തൻ, നീ തന്നെ കരയിലെ ഭീമൻ
നിൻ ജന്മമില്ല എങ്കിൽ, ആവാസ വ്യവസ്ഥിതിയും
ഈ കാട് ഇല്ല എങ്കിൽ, ഈ നാടും ഇല്ലല്ലോ
ആനട, ആട്ടം, ആ പക ,ഓട്ടം എല്ലാം ചന്തം... ആനചന്തം...
ആ മണ്ണും, അടവിയും ,ഗിരി നിര ചോലയും ഒന്നും വേണ്ട, എനിക്ക് വേണ്ട... എനിക്ക് വേണ്ടേ
കുറുമ്പാ... നീയെവിടെ
കറുമ്പാ... നീ എവിടെ
ഇല്ലി കാട്ടിലും പുൽമേട്ടിലും ഞാൻ തിരഞ്ഞു
നിൻ താരിയും, നിൻ ചൂരും തേടി അലഞ്ഞു
കൊമ്പാ... കൊല കൊമ്പാ
കൊമ്പാ... കൊല കൊമ്പാ