
Oru Swapna Theril Lyrics
- Genre:World Music/Folklore
- Year of Release:2019
Lyrics
ഒരു സ്വപ്നത്തേരിൽ ഏറി നീ
ഒരു ഗാനം മൂളിയെത്തവേ
അറിയാതെൻ നെഞ്ചിലിന്നൊരു
അനുരാഗപൂവിരിഞ്ഞുവോ
ഒരു സ്വപ്നത്തേരിൽ ഏറി നീ
ഒരു ഗാനം മൂളിയെത്തവേ
അറിയാതെൻ നെഞ്ചിലിന്നൊരു
അനുരാഗപൂവിരിഞ്ഞുവോ
കരളിൽ ഒരു കുഞ്ഞുകൂട്ടിലായ്
അഴകേ ഞാൻ കാത്തിരുന്നിടാം
മനസ്സിൽ ഒരു കുഞ്ഞു തെന്നലായ്
ഒരു നാൾ നീ വരും വരെ
ഒരു സ്വപ്നത്തേരിൽ ഏറി നീ
ഒരു ഗാനം മൂളിയെത്തവേ
അറിയാതെൻ നെഞ്ചിലിന്നൊരു
അനുരാഗപൂവിരിഞ്ഞുവോ
മിഴിതമ്മിൽ മന്ത്രമോതുമീ
മലർവീഴും നീലരാത്രിയിൽ
നിന്നോർമ്മപ്പൂക്കളിന്നു ഞാൻ
നെഞ്ചോരം ചേർത്തുറങ്ങീടാം
മിഴിതമ്മിൽ മന്ത്രമോതുമീ
മലർവീഴും നീലരാത്രിയിൽ
നിന്നോർമ്മപ്പൂക്കളിന്നു ഞാൻ
നെഞ്ചോരം ചേർത്തുറങ്ങീടാം
മരുഭൂവിൽ മഞ്ഞുപെയ്‌തുവോ
മാരിവില്ലിൻ കൺനിറഞ്ഞുവോ
അറിയില്ലെന്നാലും എന്നിലേ
അനുരാഗം നീ അറിയണം
പറയാനെൻ കൈയിലിലൊരു
പ്രണയത്തിന് മോഹവാചകം
എന്നാലും നീയറിയണം
എൻ കണ്ണിൽ പ്രണയമോഹത്തെ
ഒരു സ്വപ്നത്തേരിൽ ഏറി നീ
ഒരു ഗാനം മൂളിയെത്തവേ
അറിയാതെൻ നെഞ്ചിലിന്നൊരു
അനുരാഗപൂവിരിഞ്ഞുവോ
ഒരു കാറ്റു പോലെ വന്നുനീ
ഒരു പാട്ടു കാതിൽ മൂളവേ
എൻ പ്രേമ സ്വപ്നലോകമായ്
എൻ ദേവി നീ നിറയുമോ
ധനുമാസ പൂനിലാവിനേ
പ്രണയിക്കും അല്ലിയാമ്പലേ
നിങ്ങൾക്കറിയില്ല എന്നിലേ
പ്രണയത്തിൻ ദേവകന്യയേ
മലർ മഞ്ഞുമാരി പെയ്യുമീ
പുലർകാല സന്ധ്യ പോകവേ
നിൻ കാന്തി കണ്ടുണരുവാൻ
എൻ കണ്ണ് തുടിക്കയാണിന്ന്
ഒരു സ്വപ്നത്തേരിൽ ഏറി നീ
ഒരു ഗാനം മൂളിയെത്തവേ
അറിയാതെൻ നെഞ്ചിലിന്നൊരു
അനുരാഗപൂവിരിഞ്ഞുവോ
കരളിൽ ഒരു കുഞ്ഞുകൂട്ടിലായ്
അഴകേ ഞാൻ കാത്തിരുന്നിടാം
മനസ്സിൽ ഒരു കുഞ്ഞു തെന്നലായ്
ഒരു നാൾ നീ വരും വരെ
നീയില്ലാതില്ലെനിക്കൊരു
സ്വർലോക മോഹമൊന്നുമേ
നീയില്ലാതില്ലെനിക്കൊരു
സ്വർലോക മോഹമൊന്നുമേ
അവനില്ലാതില്ലെനിക്കൊരു
പ്രണയത്തിൻ കാവ്യമൊന്നുമേ
നീയില്ലാതില്ലെനിക്കൊരു
സ്വർലോക മോഹമൊന്നുമേ