Yeshunadhan Jathanai Christmas song Lyrics
- Genre:Gospel
- Year of Release:2024
Lyrics
എന്റെ യേശുനാഥൻ ജാതനായി
മാനവർക്കായ് മോദമേകാൻ
ഉള്ളിൽ പുഞ്ചിരിപ്പൂ തൂകിനിന്നു പാൽനിലാവിൻ സ്നേഹമായി
വാനവൃന്ദങ്ങളോ സ്തുതികൾ പാടിടുന്നിതാ
താരാഗണങ്ങളോ നിന്നു കണ്ണുചിമ്മുന്നിതാ
മണ്ണിലെങ്ങും വെണ്ണിലെങ്ങും ആനന്ദമേ പുൽത്തൊഴുത്തിൻ ശോഭയായ കാരുണ്യമേ
മഞ്ഞുപെയ്യും പാതിരാവിൽ കാലിതൻ കൂട്ടിൽ
സ്വർഗം കനിഞ്ഞു നല്കിയ സമ്മാനമേ
എൻറെ യേശുനാഥൻ ജാതനായി
മാനവർക്കായ് മോദമേകാൻ
ഉള്ളിൽ പുഞ്ചിരിപ്പൂ തൂകിനിന്നു പാൽനിലാവിൻ സ്നേഹമായി
ഏകുന്നു ആട്ടിടയര്‍ക്കായി സന്ദേശം ...മാലാഖമാർ
എത്തുന്നു രാജാക്കന്മാർ അവർ മൂവരും... കാഴ്ചകളായ്
ഉണ്ണിയെ കണ്ടവരേകുന്നു കാഴ്ചകളായി സമ്മാനം
കണ്ണിമചിമ്മാതേശുവിനെ താണുവണങ്ങുന്നു
ഇന്നീ ക്രിസ്മസ് രാവതിൽ പ്രാർത്ഥനയോടെ അണഞ്ഞീടാം
സന്തോഷത്താൽ ഹൃദയത്തിൽ ശാന്തി നിറച്ചീടാം
വാനവൃന്ദങ്ങളോ സ്തുതികൾ പാടിടുന്നിതാ
താരാഗണങ്ങളോ നിന്നു കണ്ണുചിമ്മുന്നിതാ
മണ്ണിലെങ്ങും വെണ്ണിലെങ്ങും ആനന്ദമേ പുൽത്തൊഴുത്തിൻ ശോഭയായ കാരുണ്യമേ
മഞ്ഞുപെയ്യും പാതിരാവിൽ കാലിതൻ കൂട്ടിൽ
സ്വർഗം കനിഞ്ഞു നല്കിയ സമ്മാനമേ
എൻറെ യേശുനാഥൻ ജാതനായി
മാനവർക്കായ് മോദമേകാൻ
ഉള്ളിൽ പുഞ്ചിരിപ്പൂ തൂകിനിന്നു പാൽനിലാവിൻ സ്നേഹമായി
കാലത്തിൻ കണ്ണീരു മായ്ക്കാൻ പിറന്നവൻ
ദൈവപുത്രനവൻ
കാരുണ്യം തൂകീ മനുജർക്ക് ജീവനായ് ലോകരക്ഷകനായ്
ക്രിസ്മസ്സ് ഗാനം പാടിടാം
രാവിൻ ഇരുളിനെ നീക്കീടാം
ആഘോഷത്തിൻ സുദിനത്തിൻ താളമായിടാം
സാന്താക്ലോസിൻ പിന്നാലെ ആടിപ്പാടി നടന്നിടാം
ഇന്നീ രാവിൻ സന്ദേശം ആര്‍ത്തുപാടീടാം
വാനവൃന്ദങ്ങളോ സ്തുതികൾ പാടിടുന്നിതാ
താരാഗണങ്ങളോ നിന്നു കണ്ണുചിമ്മുന്നിതാ
മണ്ണിലെങ്ങും വെണ്ണിലെങ്ങും ആനന്ദമേ പുൽത്തൊഴുത്തിൻ ശോഭയായ കാരുണ്യമേ
മഞ്ഞുപെയ്യും പാതിരാവിൽ കാലിതൻ കൂട്ടിൽ
സ്വർഗം കനിഞ്ഞു നല്കിയ സമ്മാനമേ
എൻറെ യേശുനാഥൻ ജാതനായി
മാനവർക്കായി മോദമേകാൻ
ഉള്ളിൽ പുഞ്ചിരിപ്പൂ തൂകിനിന്നു പാൽനിലാവിൻ സ്നേഹമായി