Kalababhishekam Lyrics
- Genre:Acoustic
- Year of Release:2023
Lyrics
കളഭാഭിഷേകം കഴിഞ്ഞൊരെൻ സ്വാമി നിൻ തിരുവുടൽ കണി കാണാൻ വന്നു
മണികണ്ഠനെ നിന്നെ
ഒരു നോക്കു കാണുവാൻ
തിരുമുമ്പിൽ കൈകൂപ്പി നിന്നു ..
അയ്യാ തിരുനാമം ജപമാക്കി നിന്നു
ഇരുമുടിക്കെട്ടിൽ ഞാൻ
നിറച്ചൊരെൻ നെയ്യും
തിരുമുമ്പിൽ അഭിഷേകമേകാം
അതിനുള്ളിൽ സൂക്ഷിച്ച കാണിപ്പൊന്നയ്യന്റെ
തിരുപാദം ചേർത്തു ഞാൻ വയ്ക്കാം
അയ്യാ തിരുനാമം ജപമാക്കി നിന്നു
അഴുതയും പമ്പയും ശ്രുതി ചേർത്തു പാടുമ്പോൾ
അയ്യന്റെ സ്വരധാരയാകാം
ഹരിയും ഹരനും ഒന്നായി ചേർന്നൊരെൻ
അയ്യന്റെ കഥ കേട്ടു നിൽക്കാം
അയ്യാ തിരുനാമം ജപമാക്കി നിന്നു