Pithrubhavanam ft. Bibin B Mathew & Shamitha Mariam Thomas Lyrics
- Genre:Gospel
- Year of Release:2022
Lyrics
കുളിരേകും കാറ്റും ഒളിയേകും വെയിലും
നനവേകും മഴയും തണലേകും മുകിലും
തഴുകുന്നൊരു വീടുണ്ടത്
എൻ പിതൃഭവനം
എൻ പിതൃഭവനം
നാളേറെയായെൻ നീറും മനസ്സിൽ
നാളേറെയായെൻ നീറും മനസ്സിൽ
കാണുന്നൊരു വീടുണ്ടത്
എൻ പിതൃഭവനം
എൻ പിതൃഭവനം
കാണും താതൻ മുഖം കേൾക്കും താതൻ സ്വരം
ചേരും തൻ മാർവിങ്കൽ തീരും എൻ ഖേദങ്ങൾ
കാതങ്ങൾ താണ്ടി വേഗം ഞാൻ ചേരും
മേഘങ്ങൾക്കെല്ലാം മേലുള്ള തീരം
കണ്ണിമയ്ക്കും വേളയിൽ
എൻ പിതൃഭവനം
എൻ പിതൃഭവനം
ക്രോധം കാണുന്നില്ല ദ്വേഷം തീരെയില്ല
താതൻ തൻ മിഴികളിൽ ഏറും സ്നേഹം മാത്രം
പാദങ്ങൾ പുൽകും ആത്മാവിൽ ചേരും
ക്ഷീണം മറന്നു ഗീതങ്ങൾ പാടും
ചെന്നണയും വേളയിൽ
എൻ പിതൃഭവനം
എൻ പിതൃഭവനം
തങ്കത്തെരുവും വിൺഗോപുരവും
നാനാഫലങ്ങൾ ഏകും തരുവും
വിളങ്ങിടും നാടുണ്ടതിൽ
എൻ പിതൃഭവനം
എൻ പിതൃഭവനം
എൻ പിതൃഭവനം
എൻ പിതൃഭവനം