![Ponnonathumbi ft. K. S. Harisankar](https://source.boomplaymusic.com/group10/M00/09/03/6c6a824990644383a8dce29f84f6b3b6_464_464.jpg)
Ponnonathumbi ft. K. S. Harisankar Lyrics
- Genre:Pop
- Year of Release:2022
Lyrics
പൊന്നിൻ തിരിനാളം നീട്ടി
മിന്നീ നറു താരക്കൂട്ടം
വിണ്ണിൽ... അതുപടിയീ മണ്ണിൽ
പൂവേ പൊലി പാടിക്കൊണ്ടേ
ഓണം വരവായേ ചാരേ
ചന്തം... വിതറുകയായി ചിങ്ങം
ഇരുളു മായുന്നൊരു
തീരങ്ങളിൽ
പൂക്കൾ വീണ്ടും
ഇതളുകളാടും
ചെറുചെല്ലക്കാറ്റിൽ
മനസിലെ
മുറ്റത്തൊരു
പൂവിട്ടൊരു പെണ്ണേ നീയെൻ
കണ്ണോരം നിലാവായി
പൊന്നോണത്തുമ്പീ നീയിന്നെന്നുള്ളിൽ
കനവിൻ കളിയൂഞ്ഞാലിൽ ആടാൻ വരുന്നോ
മഞ്ചാടിച്ചുണ്ടിൽ വെൺതിങ്കൾത്തുണ്ടോ
അഴകേ നീ നാണിച്ചാൽ ചെന്താമരാ
ഒരു വാക്കും പറയാതെ ഒളിനോക്കെങ്ങോ
നീളണതറിയണ്
നിന്നെ തിരയുന്നോ അറിയാതെന്നുള്ളം
ഇടനെഞ്ചിൻ ഇടയാകെ
ഇടറാതോമൽ പൂവിളി നിറയണ്
മേളം... തകതാളം
നിറമേറുന്നീ രാവാകെ
പൊന്നിൻ തിരിനാളം നീട്ടി
മിന്നീ നറു താരക്കൂട്ടം
വിണ്ണിൽ... അതുപടിയീ മണ്ണിൽ
പൂവേ പൊലി പാടിക്കൊണ്ടേ
ഓണം വരവായേ ചാരേ
ചന്തം... വിതറുകയായി ചിങ്ങം
തെയ് തക തെയ് തക തെയ് തക
തക തെയ് തക തെയ് തക തെയ് തക
തക തെയ് തക തെയ് തക തെയ് തക
തക തെയ് തക തെയ് തക തെയ്
തെയ് തക തെയ് തക തെയ് തക
തക തെയ് തക തെയ് തക തെയ് തക
തക തെയ് തക തെയ് തക തെയ് തക
തക തെയ് തക തെയ് തക തെയ്
കാവാലം
ചുണ്ടൻ വള്ളം പായും പോലെ
മോഹങ്ങളായി
തുമ്പപ്പൂ തുള്ളിച്ചാടും
പാടം നീളേ നീ പാറുമ്പോൾ
ആരാരും കാണാതെ
അകതാരിൽ ആലോലം
വിരലു തഴുകിടവേ
സ്വാദേറും സദ്യക്കോ
ഇലമേലെ ആവോളം
പ്രഥമനൊഴുകിയ പോൽ
കസവണി പൂഞ്ചേലയിൽ
അഞ്ചുന്നൊരു
നാടൻ പെണ്ണേ
ഹൃദയമിതാകെ വരവേറ്റേ നിന്നെ
ഇരുമനം ഒന്നാകുമീ
നേരത്തൊരു സ്നേഹം നേരാൻ
തമ്പ്രാനും പോരുന്നേ
പൊന്നോണത്തുമ്പീ നീയിന്നെന്നുള്ളിൽ
കനവിൻ കളിയൂഞ്ഞാലിൽ ആടാൻ വരുന്നോ
മഞ്ചാടിച്ചുണ്ടിൽ വെൺതിങ്കൾത്തുണ്ടോ
അഴകേ നീ നാണിച്ചാൽ ചെന്താമരാ
ഒരു വാക്കും പറയാതെ ഒളിനോക്കെങ്ങോ
നീളണതറിയണ്
നിന്നെ തിരയുന്നോ അറിയാതെന്നുള്ളം
ഇടനെഞ്ചിൻ ഇടയാകെ
ഇടറാതോമൽ പൂവിളി നിറയണ്
മേളം... തകതാളം
നിറമേറുന്നീ രാവാകെ
തെയ് തക തെയ് തക തെയ് തക
തക തെയ് തക തെയ് തക തെയ് തക
തക തെയ് തക തെയ് തക തെയ് തക
തക തെയ് തക തെയ് തക തെയ്
തെയ് തക തെയ് തക തെയ് തക
തക തെയ് തക തെയ് തക തെയ് തക
തക തെയ് തക തെയ് തക തെയ് തക
തക തെയ് തക തെയ് തക തെയ്